ഒട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ ദാസ്. താരത്തിന് കേരളത്തില്‍ പോലും നിരവധി ആരാധകരുണ്ട്. ഇപ്പോള്‍ അര്‍ജുന്‍ ദാസ് മലയാള സിനിമയില്‍ നായകനായി എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
പ്രേക്ഷക പ്രശംസ നേടിയ ജൂണ്‍, മധുരം, എന്നീ ചിത്രങ്ങള്‍ക്കും ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ ദാസ് നായകനായി എത്തുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. പി.ആര്‍.ഒ : റോജിന്‍ കെ. റോയ്.
Content Highlight: Ahammed Kabeer’s next film after Kerala Crime Files, starring Arjun Das