കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഹമ്മദ്‌ദേവര്‍ കോവില്‍ വിജയിച്ചു. ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചിരിക്കുന്നത്.
ലീഗിന്റെ സിറ്റിംഗ് മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. എം കെ മുനീര്‍ ആയിരുന്നു എം.എല്‍.എ.
നിലവില്‍ കോഴിക്കോട് മണ്ഡലത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയാണ് വിജയിച്ചത്. അതേസമയം തിരുവമ്പാടിയില്‍ എല്‍.ഡി.എഫിന്റെ ലിന്റോ ജോസഫും ബാലുശ്ശേരിയില്‍ കെ എം സച്ചിന്‍ ദേവും വിജയിച്ചു.
ബേപ്പൂരില്‍ അഡ്വ. മുഹമ്മദ് റിയാസ് മുന്നിലാണ്. കോഴിക്കോട് നോര്‍ത്തിലും എല്‍.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ ടി. പി രാമകൃഷ്ണന്‍ വിജയിച്ചു.
അതേസമയം നിലവില്‍ 96 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നേറുന്നത്. 44 സീറ്റുകളിലാണ് യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം എന്‍.ഡി.എ ലീഡ് നിലയില്‍ ഒരിടത്തും മുന്നിലില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ahammed Devarkovil won at Kozhikode south