ഹിന്ദുക്കളാണോ; മതേതര പ്രണയവുമായി ആഹാ സുന്ദരാ ട്രെയ്‌ലര്‍
Film News
ഹിന്ദുക്കളാണോ; മതേതര പ്രണയവുമായി ആഹാ സുന്ദരാ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th June 2022, 7:48 pm

നാനിയും നസ്രിയയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആഹാ സുന്ദരന്റെ ട്രെയ്‌ലര്‍ പുറത്ത്. തെലുങ്ക് ചിത്രമായ അണ്ടേ സുന്ദരാനികിയുടെ മലയാളം വേര്‍ഷനാണിത്. യാഥാസ്ഥിതികമായ ഹിന്ദു കുടുംബത്തില്‍ നിന്നുള്ള യുവാവിന്റെയും ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള യുവതിയുടെയും പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

ലീല, സുന്ദര്‍ എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ പോകാനായി കടുത്ത ആഗ്രഹമുള്ള യുവാവാണ് സുന്ദര്‍. എന്നാല്‍ വംശത്തിന്റെ തുടര്‍ച്ച മകന്‍ നടത്തണമെന്ന ആഗ്രഹമുള്ള അച്ഛനും അമ്മൂമ്മയുടേയും നടുക്ക് പെട്ടു പോകുന്ന നായകന്‍, ഒരു പ്രണയവും കൂടി വരുന്നതോടെ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രസകരമായി ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.

മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പത്തിനാണ് റിലീസ് ചെയ്യുന്നത്. സാഗര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്.


തെലുങ്കിനും മലയാളത്തിനും പുറമേ തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നദിയ, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സി.ഇ.ഒ: ചെറി, സംഗീതം: വിവേക് സാഗര്‍, ഛായാഗ്രാഹകന്‍: നികേത് ബൊമ്മി, എഡിറ്റര്‍: രവിതേജ ഗിരിജല, പ്രൊഡക്ഷന്‍ ഡിസൈന്‍: ലത നായിഡു, പബ്ലിസിറ്റി ഡിസൈന്‍: അനില്‍, ഭാനു, പി.ആര്‍.ഒ: വംശി ശേഖര്‍

Content Highlight: Aha Sundaran’s trailer out starring Nani and Nazriya