[share]
[] ന്യൂദല്‍ഹി: വിശിഷ്ടവ്യക്തികള്‍ക്ക് വേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ഇന്ത്യ സുപ്രീം കോടതിയില്‍ ഹരജി നല്‍കും. ബാങ്ക് ഗ്യാരണ്ടി ഈടാക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമമാണ് ഇറ്റാലിയന്‍ കോടതി സ്‌റ്റേ ചെയ്തത്.
കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പണം തിരികെ നല്‍കാനാകില്ലെന്ന് ഇറ്റലി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുനത്.
ഏകദേശം 278 മില്ല്യന്‍ യൂറോ (2364 കോടി രൂപ) ഫിനാമിക്കയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് തിരികെ നല്‍കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ജനുവരിയില്‍ 12 അഗസ്ത വെസ്റ്റ്‌ലാന്‍ഡ് എ.ഡബ്ല്യു.101 ഹെലികോപ്ടറുകള്‍ക്കായുള്ള കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. 3000 കോടി മുടക്കി വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ 12 ഹെലികോപ്ടര്‍ വാങ്ങാനുള്ള കരാറാണ് റദ്ദാക്കിയത്.
ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. 2010ലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ കരാറില്‍ ഒപ്പിട്ടത്.
രാഷ്ട്രപതിയടക്കമുള്ളവര്‍ക്ക യാത്ര ചെയ്യാന്‍ 12 വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ക്കായാണ് അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡുമായി 3600 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയത്. ഇടപാടിന് ശേഷം മൂന്ന് ഹോലികോപ്റ്ററുകളാണ് ഇതുവരെ കൈമാറിയത്.