| Thursday, 8th August 2019, 9:05 am

കാര്‍ഷിക സര്‍വകലാശാലയില്‍ 300 അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ 300 അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. 2014ന് ശേഷം കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രമോഷന്‍ വഴി നല്‍കിയ കൂട്ട സ്ഥാനക്കയറ്റം യു.ജി.സി മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാവിഭാഗമാണ് ഇത് കണ്ടെത്തിയത്.

2006ലെ യു.ജി.സി സമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് 2010ല്‍ സ്ഥാനക്കയറ്റത്തിന് മാനദണ്ഡം പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ഒരുമിച്ച് 244 അധ്യാപകര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. അത് ഇതിനകം മുന്നൂറിലധികമായി. ഇതിലൂടെ സര്‍വ്വകലാശാലയ്ക്ക് 20 കോടിയുടെ അധിക ബാധ്യതയുണ്ടായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വകലാശാലക്ക് പുറത്തുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സി ക്രമക്കേട് അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളെജിലെ അസി.പ്രൊഫസര്‍ ഡോ. കെ.ടി പ്രതാപന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഗവേഷണം, അധ്യാപനം, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളില്‍ അധ്യാപകന്റെ സേവനങ്ങള്‍ക്ക് നല്‍കുന്ന മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന എ.പി.ഐ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതി പ്രകാരം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നാണ് യു.ജി.സി ചട്ടം. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാല എല്ലാവര്‍ക്കും സ്ഥാനക്കയറ്റം കിട്ടാവുന്ന തരത്തില്‍ സ്‌കോര്‍ നിര്‍ണം ലളിതമാക്കി.

ഓരോ വിഭാഗത്തിലും മിനിമം ,സ്‌കോര്‍ വേണമെന്ന നിബന്ധന അവഗണിച്ചു. യു.ജി.സി നിശ്ചയിച്ച പരമാവധി മാര്‍ക്കും അവഗണിച്ചു. സ്‌കോര്‍ കണക്കാക്കാന്‍ യു.ജി.സി അനുവദിച്ചതിലുമധികം കാറ്റഗറി സര്‍വകലാശാല അംഗീകരിച്ചു. ഇതും ക്രമക്കേടാണെന്നാണ് കണ്ടെത്തല്‍.

വര്‍ഷങ്ങളായി ഗവേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരമില്ലായ്മയെ കുറിച്ചുള്ള ഗൗരവമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. അംഗീകാരമില്ലാത്ത ചില ജേണലുകളില്‍ പ്രസദ്ധീകരിച്ച പ്രബന്ധങ്ങള്‍ക്കുപോലും സ്‌കോര്‍ നല്‍കി. അധ്യാപകരുടെ അപേക്ഷയില്‍ മാര്‍ക്കിട്ടത് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് കമ്മറ്റിയാണ്. യു.ജി.സി വ്യവസ്ഥയനുസരിച്ച് ഈ കമ്മറ്റിക്ക് രേഖകള്‍ സൂക്ഷിക്കല്‍ മാത്രമാണ് ചുമതല. വകുപ്പ് മേധാവികള്‍ക്ക് പകരം എക്സ്റ്റഷന്‍, റിസര്‍ച്ച് ഡയറക്ടര്‍മാരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

We use cookies to give you the best possible experience. Learn more