| Saturday, 12th December 2020, 12:02 pm

കാര്‍ഷിക മേഖലയില്‍ സ്വകാര്യവത്ക്കരണം വേണ്ടത്ര നടന്നില്ല, അത് നടത്തും; നിയമം നടപ്പാക്കുമെന്ന് ഉറച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമത്തെ പിന്തുണച്ചും ന്യായീകരിച്ചുമായിരുന്നു മോദി ഇത്തവണയും രംഗത്തെത്തിയത്.

കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവത്ക്കരണം നടന്നിട്ടില്ലെന്നും ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമ പരിഷ്‌ക്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. അവര്‍ക്ക് പുതിയ വിപണി ലഭിക്കും, പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകള്‍ ആധുനീകരിച്ചു വരുമാനം കൂട്ടുമെന്നുമായിരുന്നു മോദിയുടെ അവകാശവാദം.

സാമ്പത്തിക സൂചികകള്‍ പ്രോത്സാഹം നല്‍കുന്നതാണെന്നും രാജ്യത്തിന്റെ പുരോഗതിക്കായുള്ള പാത തയ്യാറാണെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടും. കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.

രാജ്യത്ത് നിക്ഷേപം കൂടി. ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഫിക്കി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Agriculture Reforms are Part Of Government says Modi

We use cookies to give you the best possible experience. Learn more