ഭോപ്പാല്‍: ഭോപ്പാലുകാരിയായ മോഡലിനെ നാടകീയമായി തട്ടിക്കൊണ്ടുപോവുകയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 മണിക്കൂറാണ് മോഡലിന് ഇയാളുടെ തടവില്‍ ഇരിക്കേണ്ടി വന്നത്.
ശനിയാഴ്ച ഇയാളുടെ വധഭീഷണിക്ക് വഴങ്ങി താന്‍ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായി മോഡല്‍ സീ മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഷോക്കില്‍ നിന്നും ഇനിയും മുക്തയാവാത്ത മോഡല്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ALSO READ: മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെ ഭാര്യയും മരിച്ചു; ദുരൂഹതയെന്ന് കുടുംബം
രണ്ട് വര്‍ഷം മുമ്പ് യുവതി മോഡലിങ്ങ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിചയപ്പെട്ടയാളാണ് തട്ടിക്കൊണ്ട്‌പോയ രോഹിത് സിങ്ങ് എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ യുവതിയോട് പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോവല്‍ എന്നും പൊലീസ് പറയുന്നു.