| Saturday, 18th June 2022, 1:36 pm

അഗ്നിപഥ്: ബീഹാറിലെ 18 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായതോടെ ബീഹാറിലെ 18 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച് കേന്ദ്ര സര്‍ക്കാര്‍.

കുറഞ്ഞ കാലയളവിലേക്ക് സൈനികരെ നിയമിക്കുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പൊലീസിന്റെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വര്‍ഷങ്ങളോളം സൈനികരാകാന്‍ പ്രയ്തനിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ മുഖവിലക്കെടുക്കാതെ പദ്ധതി നടപ്പാക്കുന്നതിലെ എതിര്‍പ്പും, നാല് വര്‍ഷത്തേക്ക് നടത്തുന്ന നിയമനങ്ങള്‍ക്ക് ശേഷം ഭാവി എന്താകുമെന്ന അശങ്കയില്‍ യുവാക്കള്‍ കാര്യമായ മറുപടിയൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നതുമായിരുന്നു കനത്ത പ്രതിഷേധത്തിലേക്ക് വഴിവെച്ചത്.

അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ 234 ട്രെയിനുകള്‍ രാജ്യത്ത് റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്.
234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

11 ട്രെയിനുകളെ പ്രതിഷേധം മുന്‍നിര്‍ത്തി വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

പദ്ധതിയെ കുറിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ യോഗം ശനിയാഴ്ച നടക്കും.

Content Highlight: Agneepath – internet suspended in bihar

We use cookies to give you the best possible experience. Learn more