മുംബൈ: മഹാരാഷ്ട്രയില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് എം.എല്‍.എമാരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് മഹാസഖ്യം. ബി.ജെ.പിക്ക് ഗുണമാകുന്നതൊന്നും ചെയ്യില്ലെന്ന് എം.എല്‍.എ മാര്‍ പ്രതിജ്ഞ ചെയ്തു.
സഖ്യമുറപ്പിക്കാനാണ് ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും അശോക് ചവാന്റെയും നേതൃത്വത്തില്‍ സഖ്യ എം.എല്‍.എമാര്‍ പ്രതിജ്ഞ ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈ ഗ്രാന്റ് ഹയാട്ടില്‍ 162 എം.എല്‍.എമാരെ അണിനിരത്തിയാണ് മഹാ അഘാഡി സഖ്യത്തിന്റെ ശക്തിപ്രകടനം.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ മാത്രം ശക്തി തെളിയിച്ചാല്‍ പോര, മറിച്ച് രാജ്യത്തൊട്ടാകെ ഇതിന്റെ അലയൊലികള്‍ ഉയരണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. പിളര്‍ത്താന്‍ ശ്രമിക്കുന്തോറും സഖ്യം ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ