| Friday, 24th June 2022, 2:33 pm

'നാടകം ഇനി നിയമസഭയിലേക്ക്'; വിശ്വാസപ്രമേയം നേരിടാന്‍ അഘാഡി സഖ്യം; ഉദ്ധവ് താക്കറെ രാജിവെക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാടി സഖ്യം തീരുമാനിച്ചു. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവെക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവില്‍ അംഗബലം എതിരാണെങ്കിലും കോടതിവഴി നിയമപരമായ പോരാട്ടം നടത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.

144ാണ് നിലവില്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും നോക്കുന്നത്.

എന്നാല്‍, അയോഗ്യരാക്കിയാല്‍ ഉടന്‍ കോടതിയിലെത്താനുള്ള നിയമനടപടികള്‍ക്ക് ബി.ജെ.പി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.

അതേസമയം, നിലവില്‍ ഒമ്പത് സ്വതന്ത്ര എം.എല്‍.എമാര്‍ അടക്കം ‘വിമത സേന’യുടെ എണ്ണം 49 ആയി. വിമത ഗ്രൂപ്പിലെ ശിവസേന എം.എല്‍.എമാരുടെ എണ്ണം 40 ആണ്.

ഇന്നലെ രണ്ട് ശിവസേന എം.എല്‍.എമാര്‍ കൂടി അസമിലെ ഗുവാഹത്തിയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു.

ഇതിന് പിന്നാലെ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. 12 എം.എല്‍.എമാര്‍ക്കെതിരെ പരാതികൊടുത്തു. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും തങ്ങള്‍ക്കും നിയമം അറിയാമെന്നും ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.

CONTENT HIGHLIGHTS: Aghadi alliance to oppose no-confidence motion; Uddhav Thackeray will not resign maharashtra

We use cookies to give you the best possible experience. Learn more