സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ അഖില്‍ അക്കിനേനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിന്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്. അഖിലിന്റെ സ്വാഗും മമ്മൂട്ടിയുടെ മികച്ച പ്രകടനവും കൊണ്ട് രോമാഞ്ചം തരുന്നതാണ് ട്രെയിലര്‍. ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലര്‍ എന്ന് നിസംശയം പറയാം. മമ്മൂട്ടിയും അഖിലും ആദ്യമായി ഒന്നിക്കുമ്പോള്‍ മെഗാ ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
ആദ്യ രണ്ട് ഗാനങ്ങള്‍ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാര്‍ട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴാ സംഗീതം ഒരുക്കുന്നു.
വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ.കെ. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.
Content Highlight: agent movie trailer