റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ഏജന്റ് തിയേറ്ററിലേക്ക്; ബോക്‌സ് ഓഫീസ് പിടിച്ചടക്കാന്‍ മമ്മൂട്ടിയും അഖില്‍ അക്കിനേനിയും
Film News
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ഏജന്റ് തിയേറ്ററിലേക്ക്; ബോക്‌സ് ഓഫീസ് പിടിച്ചടക്കാന്‍ മമ്മൂട്ടിയും അഖില്‍ അക്കിനേനിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th April 2023, 12:48 pm

തെലുങ്ക് സൂപ്പര്‍ താരം അഖില്‍ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്ന ഏജന്റ് സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. അഖിലിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് മുന്നോടിയായി ഒരു മാസ് പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷന്‍ ലുക്കിലാണ് പോസ്റ്ററില്‍ അഖില്‍ അക്കിനേനിയെ കാണുന്നത്. വന്‍ തീപിടുത്തത്തിന്റെ മുന്നിലൂടെ മെഷീന്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന അഖിലിനെ പോസ്റ്ററില്‍ കാണാം.

എ.കെ. എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമ്മര്‍ വെക്കേഷന്‍ അവധി ആയതുകൊണ്ട് തന്നെ ഏജന്റിന് പോസിറ്റീവ് ഫാക്ടറാണ് വരുന്നത്.

സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.

എ.കെ. എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പി.ആര്‍.ഒ: ശബരി

Content Highlight: agent movie release date