| Friday, 14th April 2023, 4:52 pm

അഖില്‍ അക്കിനേനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ഏജന്റ്'; ' ദി ഗോഡ്' ആയി ഡിനോ മോറിയ എത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ അഖില്‍ അക്കിനേനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിന്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നു.

ചിത്രത്തില്‍ ഡിനോ മോറിയ കൂടി എത്തുന്നു എന്നതാണ് പുറത്തുവരുന്ന അപ്ഡേറ്റ്. ‘ദി ഗോഡ്’ എന്ന കഥാപാത്രമായിട്ടാണ് ഡിനോ എത്തുന്നത്. റാസ്, അക്സര്‍, ജൂലി തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ താരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കയ്യില്‍ മെഷീന്‍ ഗണ്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. നീളന്‍ മുടിയും നരച്ച താടിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖത്ത് മുറിവുകള്‍ കൂടി കാണാം. ഇങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

ആദ്യ രണ്ട് ഗാനങ്ങള്‍ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാര്‍ട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.

എ.കെ. എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പി.ആര്‍.ഒ: ശബരി

Content Highlight: agent movie charavter poster of the god

We use cookies to give you the best possible experience. Learn more