| Tuesday, 17th November 2015, 11:26 am

ആലിയയുടെയും അരുന്ധതിയുടെയും അപ്പനാകാന്‍ ശ്രമിക്കുന്നവരോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലിയയുടെ ഏജന്‍സി, അവരുടെ സ്വത്വം തീരുമാനിക്കുന്നത് ആരാണ്? അവര്‍ക്ക് മേല്‍ നിര്‍ബന്ധിത അപ്പനാകുന്നത് ആരാണ്? അവര്‍ തന്നെയാണ് അരുന്ധതിയുടെ സ്വത്വത്തെയും ഇപ്പോള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. അപ്പന്‍ കളി പാടില്ല എന്നൊക്കെ പറയും. അതിന്റെ അര്‍ത്ഥം ആകെ ഒരപ്പനേയുള്ളു, അത് അധികാരമാണ് എന്നത് മാത്രമാണ്.



ഇപ്പോഴും എത്രയോ സുരക്ഷിതമായ മേഖലകളില്‍ ഇരുന്നുകൊണ്ടാണ് നാം നമ്മുടെ പ്രതിഷേധങ്ങളെ ഉച്ചരിക്കുന്നത്. എത്രകണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞാലും ശക്തമായ ഒരു കൗണ്ടര്‍ ഹെഗമണിയുടെ പിന്തുണ നമുക്കുണ്ട്.


| ഒപ്പിനിയന്‍: വിശാഖ് ശങ്കര്‍ |

ആലിയ മഗ്ദ എല്‍മഹദി എന്ന ഈജിപ്ഷ്യന്‍ വനിത മതപരമായ ഹെഗമണിക്ക് ഉള്ളില്‍ ജീവിച്ചുകൊണ്ട് നടത്തിയ ചെറുത്ത് നില്‍പ്പുകളും, അവ സ്വാഭാവികമായും ആഗോള ശ്രദ്ധ ആകര്‍ഷിച്ചതോടെ ശക്തിപ്പെട്ട ഭീഷണികളുടെ പശ്ചാത്തലത്തില്‍ രാജ്യം വിട്ട് പലായനം ചെയ്ത്, സ്വീഡനില്‍ അഭയം പ്രാപിച്ചുകൊണ്ട് പിന്നെയും തുടര്‍ന്ന സമരങ്ങളും ഒക്കെ വായിക്കുമ്പോള്‍ “ചെറുത്ത് നില്‍പ്പ് “എന്ന നിലയില്‍ ഞാനും എന്തൊക്കെയോ ചെയ്യുന്നുണ്ട്, പക്ഷേ അവ എത്ര നിസ്സാരങ്ങളാണ് എന്ന വികാരമാണ്.

താരതമ്യേനെ ഇപ്പോഴും എത്രയോ സുരക്ഷിതമായ മേഖലകളില്‍ ഇരുന്നുകൊണ്ടാണ് നാം നമ്മുടെ പ്രതിഷേധങ്ങളെ ഉച്ചരിക്കുന്നത്. എത്രകണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞാലും ശക്തമായ ഒരു കൗണ്ടര്‍ ഹെഗമണിയുടെ പിന്തുണ നമുക്കുണ്ട്.

ആലിയയെ ഇപ്പോള്‍ വീണ്ടും ഓര്‍മ്മിക്കുന്നത് അവരുടെ പ്രശസ്തമായ ഫോട്ടോ പ്രസക്തമായ സാഹചര്യത്തില്‍ പ്രൊഫൈല്‍ ആക്കിയ ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ അരുന്ധതിയുടെ ഐ.ഡി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ്. ഐ.എസിന്റെ പതാകയില്‍ വിസര്‍ജ്ജിച്ചും ആര്‍ത്തവരക്തം പുരട്ടിയും പ്രതിഷേധിക്കുന്ന ആലിയ ഉള്‍പ്പെടെയുള്ള രണ്ട് സ്ത്രീകളുടെയാണ് ആ ഫോട്ടോ. ഇത് എന്തിനെതിരേയുള്ള പ്രതിഷേധമാണ് എന്നത് വ്യക്തമാണ്. പക്ഷേ എങ്കിലും ഐ.എസ് എന്ന സംഘടനയെ തീവ്രവാദസംഘടനയായി അംഗീകരിക്കുകയും, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഇസ്‌ലാം മതവുമായി ഒരു ബന്ധവും ഇല്ല എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കും ആ പ്രതിഷേധ രൂപം താങ്ങാനാവുന്നില്ല. കാരണം അടിമുടി പ്രതിലോമകരമായ ഒരാശയത്തിന്റെ പതാകയാവുമ്പോഴും അതില്‍ ഒരു മതസൂക്തമുണ്ട് എന്നതാണ്.


ആ യുക്തി വച്ച് സമീപിച്ചാല്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും ശ്രീരാമസേനയെയും ബജ്‌റംഗ് ദളിനെയുമൊന്നും വിമര്‍ശിക്കാനേ പറ്റില്ല, കാരണം അവ ദൈവനാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതു തന്നെ. ഇവിടെയാണ് സംഘികളും ഇസ്‌ലാമിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍മിച്ച മതഹെഗമണി തീവ്രവാദ/മിതവാദഭേദമില്ലാതെ വിശ്വാസികളുടെ മുഴുവന്‍ പൊതുബോധമായി തീരുന്നതിലെ അപകടം.


ആ യുക്തി വച്ച് സമീപിച്ചാല്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും ശ്രീരാമസേനയെയും ബജ്‌റംഗ് ദളിനെയുമൊന്നും വിമര്‍ശിക്കാനേ പറ്റില്ല, കാരണം അവ ദൈവനാമങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതു തന്നെ. ഇവിടെയാണ് സംഘികളും ഇസ്‌ലാമിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍മിച്ച മതഹെഗമണി തീവ്രവാദ/മിതവാദഭേദമില്ലാതെ വിശ്വാസികളുടെ മുഴുവന്‍ പൊതുബോധമായി തീരുന്നതിലെ അപകടം.

അരുന്ധതിയുടെത് “സവര്‍ണ്ണഫെമിനിസം” ആണെന്ന വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആലിയ “സവര്‍ണ്ണ”യാകുന്ന രഹസ്യം വെളിപ്പെടുത്തിയിട്ടില്ല. അരുന്ധതി ആലിയയുടെ ചിത്രം പ്രൊഫൈല്‍ ആക്കി പങ്കുവയ്ക്കുക ആണല്ലോ ചെയ്തത്. അപ്പോള്‍ ആലിയയുടെ കുറ്റം പ്രഖ്യാപിക്കപ്പെടും. യൂറോപ്യന്‍ ഫെമിനിസത്തിന്റെ വക്താവാണ് ആലിയ എന്നതാവും അവര്‍ പറയുന്ന കുറ്റം.

അപ്പോള്‍ ആലിയയുടെ ഏജന്‍സി, അവരുടെ സ്വത്വം തീരുമാനിക്കുന്നത് ആരാണ്? അവര്‍ക്ക് മേല്‍ നിര്‍ബന്ധിത അപ്പനാകുന്നത് ആരാണ്? അവര്‍ തന്നെയാണ് അരുന്ധതിയുടെ സ്വത്വത്തെയും ഇപ്പോള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. അപ്പന്‍ കളി പാടില്ല എന്നൊക്കെ പറയും. അതിന്റെ അര്‍ത്ഥം ആകെ ഒരപ്പനേയുള്ളു, അത് അധികാരമാണ് എന്നത് മാത്രമാണ്. ആ വിധേയത്വത്തെ പ്രതിഷേധമായി, സമരമായി ഒന്നും തെറ്റിദ്ധരിക്കരുത്, പ്ലീസ്…

അരുന്ധതിയോട് സുക്കറണ്ണന്‍ മൂന്നുദിവസത്തെ നോട്ടിസ് ഒക്കെ കൊടുത്ത് ചെയ്തത് നാളെ സുക്കര്‍ സംഘികള്‍ ഒരു നോട്ടീസും ഇല്ലാതെ നമ്മോട് ചെയ്‌തേക്കാം. അപ്പോള്‍ പശ്ചാത്തലത്തില്‍ നീം മുള്ളറുടെ “ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു..” എന്ന കവിത മുഴങ്ങാതിരിക്കണമെങ്കില്‍ നമ്മള്‍ ആനുകാലികമായി തന്നെ ചെറുത്ത് നില്‍പ്പുകള്‍ സംഘടിപ്പിച്ചേ മതിയാവു.

Read:

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?

We use cookies to give you the best possible experience. Learn more