[]തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം നായികയായി മാറിയ താരമാണ് ഇഷാ തല്‍വാര്‍. മലയാളത്തിലെ ഈ വന്‍ വിജയത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. []
തട്ടത്തിന്‍ മറയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും ചുവടുറപ്പിക്കുകയാണ് ഇഷ. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് ഇഷ വീണ്ടും എത്തുന്നത്. ബാല്യകാല സഖിയുടെ വിശേഷവും ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചും ഇഷ സംസാരിക്കുന്നു.
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു, അഭിനേത്രി എന്ന നിലയില്‍ വന്ന മാറ്റം ?
തട്ടത്തിന്‍ മറയത്തിന് ശേഷം ശരിക്കും ഞാനൊരു ഭാഗ്യ നായികയായി. തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചത് തട്ടത്തിന്‍ മറയത്തില്‍ അഭിനയിച്ച ശേഷമാണ്.
ഇപ്പോള്‍ മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ബാല്യകാലസഖിയും റെഡും. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഈ വര്‍ഷം ആറ് ചിത്രങ്ങളാണ് എന്നെ തേടിയെത്തിയത്. ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടതല്ല.
ബാല്യകാലസഖിയില്‍ വീണ്ടും ഒരു മുസ്‌ലീം പെണ്‍കുട്ടിയായി എത്തുന്നു, ഒരു പ്രത്യേക കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകുന്നു എന്ന് തോന്നുന്നുണ്ടോ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിയെ അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. ഞാന്‍ ആ നോവല്‍ വായിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.
തട്ടത്തിന്‍ മറയത്തിലെ ഐഷയും ബാല്യകാല സഖിയിലെ സുഹ്‌റയും അങ്ങേയറ്റം വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ്. തട്ടത്തിന്‍മറയത്തിന് ശേഷം നിരവധി കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. പക്ഷേ അതൊന്നും ഇത്രയേറെ ശക്തമല്ലായിരുന്നു.
മമ്മൂട്ടിയെപ്പോലുള്ള ഒരു സീനിയര്‍ താരത്തെയാണ് ചിത്രത്തില്‍ പ്രണയിക്കുന്നത്, പ്രായം വ്യത്യാസം ആ പ്രണയത്തിന് തിരിച്ചടിയാവില്ലേ?
ആദ്യം തന്നെ മമ്മൂട്ടിയെപ്പോലുള്ള ഒരു വലിയ താരത്തിന്റെ നായികയായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷിക്കുകയാണ്. എന്നെപ്പോലുള്ള ഒരു പുതുമുഖ താരത്തിന് മമ്മൂട്ടിയുടെ നായികയാകാന്‍ സാധിക്കുക എന്നത് തന്നെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരമാണ്.
പ്രായവ്യത്യാസത്തെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നേയില്ല. ഞങ്ങളുടെ രണ്ട് പേരുടേയും കഥാപാത്രത്തെ എങ്ങനെ വെള്ളിത്തിരയിലെത്തിക്കണമെന്ന് സംവിധായകന് അറിയാം.
അതിന്റെ വിജയത്തില്‍ എനിക്ക് പൂര്‍ണവിശ്വാസവുമുണ്ട്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. ഷൂട്ടിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍. എന്നിരുന്നാലും ഈ ചിത്രത്തിന് വേണ്ടി കഠിനപ്രയത്‌നം തന്നെ ഞാന്‍ നടത്തേണ്ടി വരുമെന്ന് അറിയാം.
നിര്‍ഭാഗ്യമെന്ന് പറയട്ടെ കന്നഡ ചിത്രത്തില്‍ നിന്നും ഓഫറുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി എന്റെ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. []
സൗത്ത് ഇന്ത്യന്‍ ഭാഷയുമായൊക്കെ പരിചയപ്പെട്ട് കഴിഞ്ഞോ?
ഞാന്‍ ഒരു മുംബൈക്കാരിയാണ്. അതുകൊണ്ട് ഭാഷയെപ്പേടിച്ച് മറ്റ് സിനിമാ മേഖലയില്‍ നിന്നെല്ലാം വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. പ്രത്യേകിച്ച് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള നല്ല മലയാളം സിനിമകളുടെ ഭാഗമാകാന്‍ എനിക്കും ആഗ്രഹമുണ്ട്.
ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച്?
അധികം വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ. പല പ്രൊജക്ടുകളെക്കുറിച്ചും സംസാരം നടക്കുന്നുണ്ട്. സെപ്റ്റംബറോടും കൂടി സിനിമയെ കുറിച്ച് പറയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എങ്കിലും ഷൂട്ടിങ് മിക്കവാറും അടുത്ത വര്‍ഷത്തോടെ മാത്രമേ ആരംഭിക്കാന്‍ സാധ്യതയുള്ളൂ.
അടുത്ത പരിപാടി?
ബാല്യകാലസഖിക്ക് ശേഷം റെഡ്. അതില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് എത്തുന്നത്. അതിന് ശേഷം തെലുങ്ക് തമിഴ് ചിത്രങ്ങളും ഉണ്ട്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ