| Thursday, 7th December 2017, 2:05 am

മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കി ഉയര്‍ത്തി

എഡിറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 23 വയസായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി
അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

നേരത്തെ 21 വയസായിരുന്നു മദ്യം വാങ്ങാനുള്ള പ്രായപരിധി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 18 ല്‍ നിന്ന് 21 ആക്കിയത്.


Also Read: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കും; പ്രഖ്യാപനവുമായി പുടിന്‍


കള്ളില്‍ സ്റ്റാര്‍ച്ച് അടക്കം മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കള്ളിനു വീര്യം കൂട്ടാന്‍ സ്റ്റാര്‍ച്ചും കുമ്പളങ്ങയും രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചാല്‍ ആറുമാസം തടവും 25000 രൂപ പിഴയുമാണ് ഇനി മുതല്‍ ശിക്ഷ

വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more