[] ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ടില്‍ നിന്നും 25 വയസ്സിലേക്ക് ഉയര്‍ത്തിയേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പരിഗണിക്കുന്നത്.
രാജ്യത്ത് സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. വില്‍പ്പന കുറക്കുന്നതിനു വേണ്ടി സിഗരിറ്റിന്റെ വില 10 ശതമാനം വര്‍ദ്ധിപ്പിക്കുവാനും ആലോചനയുണ്ട്.
ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലപാടറിയാന്‍ കത്തയക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വിഭാഗം സെക്രട്ടറി ലോവ് വര്‍മ പറഞ്ഞു. നിയമം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വവും സംസ്ഥാനങ്ങള്‍ക്കു നല്‍കിയേക്കും.
സിഗരിറ്റിന്റെ വില 10 ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ മൂന്ന് ശതമാനം ഉപയോഗം കുറക്കാമെന്നും ഏഴു ശതമാനം വരെ അധികലാഭം സര്‍ക്കാറിനു ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.