| Monday, 8th October 2018, 1:06 pm

ജംഷഡ്പൂര്‍ താരം ഗൗരവ് മുഖിയുടെ വയസ് പതിനാറോ ?

സ്പോര്‍ട്സ് ഡെസ്‌ക്

കൊട്ടിഘോഷിക്കുന്നത് പോലെ ജംഷഡ്പൂര്‍ എഫ്.സി താരം ഗൗരവ് മുഖിയ്ക്ക് വയസ് 16 അല്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2014-15ലെ ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗൗരവിന്റെ പ്രായം 16 അല്ലെന്ന് മാധ്യമങ്ങള്‍ പറയുന്നത്.

2015ല്‍ ഗോവയെ പരാജയപ്പെടുത്തി സബ്ജൂനിയര്‍ കിരീടം നേടിയ അണ്ടര്‍ 15 ജാര്‍ഖണ്ഡ് ടീമില്‍ ഗൗരവും ഭാഗമായിരുന്നു. ടൂര്‍ണമെന്റിന് ശേഷം പ്രായക്കൂടുതലുള്ള 5 പേരെ കളിപ്പിച്ചതിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജാര്‍ഖണ്ഡില്‍ നിന്നും കപ്പ് തിരിച്ചു വാങ്ങുകയും 1 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. അന്നത്തെ അഞ്ചുപേരില്‍ ഒരാള്‍ ഗൗരവായിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ കണ്ടെത്തല്‍ പ്രകാരം ഗൗരവിന് അന്ന് ചുരുങ്ങിയത് 16 വയസെങ്കിലും ഉണ്ടായിരിക്കും. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഗൗരവിന്റെ വയസ് പതിനാറായി തന്നെ നില്‍ക്കുന്നതെങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.

ബെംഗളൂരു എഫ്.സിക്കെതിരായ 82ാം മിനുട്ടിലെ ഗോളിലൂടെ ഐ.എസ്.എല്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഐ.എസ്.എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗൗരവ് മുഖിയെ തേടിയെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more