പൊലീസില്‍ വീണ്ടും അടിമപ്പണി; ഡെപ്യൂട്ടി കമാന്റിന്റെ വീട്ടില്‍ ടൈല്‍പാകാന്‍ ക്യാംപ് ഫോളോവേഴ്‌സിനെ നിയോഗിച്ചു
Kerala News
പൊലീസില്‍ വീണ്ടും അടിമപ്പണി; ഡെപ്യൂട്ടി കമാന്റിന്റെ വീട്ടില്‍ ടൈല്‍പാകാന്‍ ക്യാംപ് ഫോളോവേഴ്‌സിനെ നിയോഗിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th June 2018, 10:21 pm

തിരുവനന്തപുരം: പൊലീസിലെ അടിമപ്പണി വിവാദം അവസാനിക്കുന്നില്ല. ഡെപ്യൂട്ടി കമാന്റിന്റെ വീട്ടില്‍ ടൈല്‍ പാകാന്‍ ക്യാംപ് ഫോളോവേഴ്‌സിനെ നിയോഗിച്ചതായി പരാതി.

എസ്.എ.പി ഡെപ്യൂട്ടി കമാന്റ് പി.വി രാജുവിനെതിരെയാണ് ആരോപണം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷന്‍ പറഞ്ഞു. ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Also Read “കേരളത്തിന്റെ തനിമ മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണം”; എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി


കേരളാ പൊലീസിന് തന്നെ നാണക്കേടായ അടിമപ്പണി വിവാദം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.

നേരത്തെ ഉന്നതഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതിനെക്കുറിച്ച് ഡി.ജി.പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട്ടില്‍ അടിമപ്പണിയാണെന്ന പൊലീസ് ഡ്രൈവറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു നടപടി