ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പിയില്‍ നിന്നും വീണ്ടും രാജി. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തുന്ന നയത്തില്‍ വിയോജിപ്പ് അറിയിച്ച് ബി.ജെ.പി കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേലാണ് രാജിവെച്ചത്. രാജിവെച്ച ഉസ്മാന്‍ പട്ടേല്‍ പാര്‍ട്ടിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും രോഷം പ്രകടിപ്പിച്ചു.മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പെയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പിയില്‍ നിന്ന് നേരത്തെ നിരവധി നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചിരുന്നു. 173 നേതാക്കളടക്കം അഞ്ഞൂറോളം പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ നിന്നും രാജിവെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാഠി പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും നിയമം വലിച്ചുകീറി ദൂരെ എറിയണമെന്നും അഭിപ്രായപ്പെട്ട് രാജിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പൗരത്വ നിയമം രാജ്യത്തിന് ഗുണകരമല്ല. ബി.ജെ.പി നിര്‍ബന്ധമായും ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടന പിന്തുടരണം എന്നു പറഞ്ഞായിരുന്നു ത്രിപാഠി രാജിവെച്ചത്.