| Monday, 13th January 2014, 10:39 am

സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന: സബ്‌സിഡിക്കാര്‍ക്ക് പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമയത്.

75 മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്.

വര്‍ദ്ധിപ്പിക്കുന്ന തുക സബ്‌സിഡിയിനത്തില്‍ തിരികെ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുവരെ സിലിണ്ടറുകള്‍ വര്‍ദ്ധിപ്പിച്ച വിലയക്ക് വാങ്ങിയ സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് ബാക്കി പണം തിരികെ നല്‍കിയില്ലെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

വര്‍ദ്ധിപ്പിച്ച വില നല്‍കുമ്പോള്‍ ബാക്കി തുക ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തിരികെ നിക്ഷേപിക്കുമെന്നായിരുന്നു സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിച്ച വിവരം.

എന്നാല്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് ഇവരെ ഏജന്‍സികള്‍ മടക്കി അയക്കുകയാണെന്നാണ് ആരോപണം.

ബാങ്കുകളില്‍ അന്വേഷിക്കുമ്പോള്‍ ആധാറുമായി തങ്ങളുടെ അക്കൗണ്ടുകള്‍ ലിങ്ക് ആയിട്ടുണ്ടെന്നാണ് മറുപടിയെന്ന് ബാക്കി പണം ലഭിക്കാത്ത ഉപഭോക്താക്കള്‍ പറയുന്നു.

സര്‍ക്കാരോ അതല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഏജന്‍സികളോ വെട്ടിപ്പ് നടത്തുന്നുവെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും സിലിണ്ടറുകളുടെ വില ഉയര്‍ത്തിയാല്‍ അത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഡീസല്‍ വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

We use cookies to give you the best possible experience. Learn more