kerala political attack
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 01, 02:41 pm
Sunday, 1st July 2018, 8:11 pm

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് പിന്നാലെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ സച്ചിന്‍, സുജി, വിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മട്ടന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ടൗണിനടുത്ത് വെച്ച് നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായൂഷ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.


Also Read കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് അഞ്ചുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സി.പി.എെ.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായിരിക്കുന്നത്. രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ മട്ടന്നൂരില്‍ വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്