മഴ കുറഞ്ഞു; ലോഡ്ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് ആര്യാടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2014, 11:13 am
[] തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.
കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ജലസംഭരണികളില്‍ ജലം കുറവാണ്. സംഭരണികളില്‍ 23 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്.
ഈസ്ഥിതി തുടര്‍ന്നാല്‍ ലോഡ്ഷെഡ്ഡിംഗ് വേണ്ടിവരുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഡാമുകളില്‍ 57 ശതമാനം വെള്ളം ഉണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ മണ്‍സൂണ്‍ ആരംഭിച്ചതോടെയാണ് ലോഡ്‌ഷെഡ്ഡിംഗ് നിര്‍ത്തലാക്കിയത്. പ്രതീക്ഷിച്ച മഴ ഇതുവരെ ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത് രണ്ടാഴ്ച കൂടി നീട്ടിവെയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.
റംസാന്‍ വ്രതകാലമാണെന്നതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.