കാസര്‍ഗോഡ് സിനിമ സ്റ്റൈല്‍ തട്ടികൊണ്ട് പോകല്‍ വീണ്ടും; പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
Kerala News
കാസര്‍ഗോഡ് സിനിമ സ്റ്റൈല്‍ തട്ടികൊണ്ട് പോകല്‍ വീണ്ടും; പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 11:34 pm

മഞ്ചേശ്വരം: കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടുപോകല്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്.

ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് സിദ്ദിഖിനെ തട്ടികൊണ്ട് പോയത്.

രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞത്തിയ പൊലീസ് പിന്തുടര്‍ന്ന് എത്തിയതോടെ സിദ്ദീഖിനെ അതിര്‍ത്തി പ്രദേശത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തിയായ സോങ്കാലില്‍ വെച്ചാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് സിദ്ദിഖിനെ രക്ഷപ്പെടുത്തിയത്. ഇയാളെ തട്ടികൊണ്ട് പോയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

DoolNews Video

ചിത്രം കടപ്പാട് എഷ്യാനെറ്റ് ഓണ്‍ലെെന്‍