ന്യൂദല്‍ഹി: ദല്‍ഹിയില്‍ തിങ്കളാഴ്ച വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി.
രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ദല്‍ഹിയില്‍ ഭൂചലനമുണ്ടാവുന്നത്. ഉച്ചക്ക് 1.30ഓടെ ഉണ്ടായ ഭൂചലനം 5 കിലോമീറ്റര്‍ ദൂരത്തോളം അനുഭവപ്പെട്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഞായറാഴ്ചയും ദല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 5.45 ഓടെയാണ് ഉണ്ടായത്.
വടക്കു കിഴക്കന്‍ ദല്‍ഹിയിലെ വാസിറാബാദാണ് കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ട കേന്ദ്രം. എട്ടു കീലോമീറ്റര്‍ ദൂരത്തോളമാണ് ഭൂചലനം അനുഭവപ്പെട്ടതായി സീസ്‌മോളജി തലവന്‍ ജെ. എല്‍ ഗൗതം പറഞ്ഞു.
അടുത്ത പ്രദേശങ്ങളായ നോയിഡയിലും ഗാസിയാബാദിലും ഫരീദാബാദിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ ആളുകള്‍ പേടിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങിയിരുന്നു.