കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യചെയ്യലിനായി ഫെബ്രുവരി 12ന് തോമസ് ഐസക്ക് ഹാജരാകണമെണന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്നും ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മസാല ബോണ്ട് സംബന്ധിച്ച് ഇ.ഡി അയച്ച സമന്‍സിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇ.ഡിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട നിയമനടപടിയെ ഏകപക്ഷീയമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമീപിക്കുന്നതെന്ന് തോമസ് ഐസക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇ.ഡി മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബിയും കോടതിയെ അറിയിച്ചു.
10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് സമന്‍സില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നതായി തോമസ് ഐസക്ക് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
Content Highlight: Again E.D sends notice to former finance minister Thomas Isaac in masala bond case