പെരിയ: കാസര്‍കോട് പെരിയയില്‍ വീണ്ടും ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ തീയിട്ടു. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. കമ്മിറ്റി ഓഫീസിന് തീയിട്ടു. ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണില്‍ മാത്രം ഉച്ചക്ക് രണ്ട് മണി വരെ ഹര്‍ത്താലിന്
കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
അതേസമയം, പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം കല്യാട്ടെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
അക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ എം.പി പി.കരുണാകരനടക്കമുള്ള പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും കല്യാട്ട് സി.പി.ഐ.എം നേതാക്കള്‍ പ്രവേശിക്കരുതെന്ന വിലക്കും കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ഇടപെടുകയും പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുകയു ചെയ്തിരുന്നു.
ALSO WATCH THIS VIDEO