ഇസ്രഈല്‍: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക്.ചണ്ഡിഗഢ് സ്വദേശിയായ ഹര്‍നാസ് സന്ധുവിനാണ് വിശ്വസുന്ദരി പട്ടം ലഭിച്ചത്. 2019 ല്‍ മിസ് ഇന്ത്യ പട്ടം ഹര്‍നാസിനായിരുന്നു.
നേരത്തെ സുസ്മിത സെന്നും ലാറ ദത്തയും ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം നേടിയിരുന്നു. ഇസ്രായേലിലെ എയ്ലാറ്റില്‍ നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹര്‍നാസ് കിരീടം നേടിയത്.
ആഗോളതലത്തില്‍ തത്സമയ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ മെക്‌സിക്കോയില്‍ നിന്നുള്ള 2020 ലെ വിശ്വസുന്ദരിയായിരുന്ന ആന്‍ഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
യഥാക്രമം പരാഗ്വേയും ദക്ഷിണാഫ്രിക്കയുമാണ് ഫസ്റ്റ്, സെക്കന്‍ഡ് റണ്ണേഴ്സ് അപ്പുകള്‍. കാലവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ചോദ്യമായിരുന്നു അവസാന റൗണ്ടില്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നത്.
2017-ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Again after 21 years; India’s Harnaaz Sandhu wins Miss universe title