| Thursday, 8th November 2018, 12:50 pm

യോഗി ആദിത്യനാഥിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് ദേവേന്ദ്രഫട്‌നാവിസിന് ആയിക്കൂട'; മഹാരാഷ്ട്രയിലും പേര് മാറ്റം ആവശ്യപ്പെട്ട് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അലഹബാദിന്റേയും ഫൈസാബാദിന്റേയും പേര് പ്രയാഗ് രാജ് എന്നും അയോധ്യയെന്നും ആക്കിക്കൊണ്ടുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെ മഹാരാഷ്ട്രയിലും പേര് മാറ്റം ആവശ്യപ്പെട്ട് ശിവസേന.

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരശിവ് നഗര്‍ എന്നും ആക്കണമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് ആവശ്യപ്പെട്ടു.

“”യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിന് ഔറംഗാബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുകള്‍ മാറ്റിക്കൂടാ””- എന്നായിരുന്നു സഞ്ജയ് റൗട്ട് ട്വിറ്ററില്‍ ചോദിച്ചത്.


സനലിനേയും കൊണ്ടുപോയ ആംബുലന്‍സ് വഴിതിരിച്ചുവിട്ട സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


ഉത്തര്‍പ്രദേശില്‍ അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. ദീപാവലി ആഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പേര് മാറ്റം പ്രഖ്യാപിച്ചത്.

“അയോധ്യ നമ്മുടെ അഭിമാനത്തിന്റേയും അന്തസിന്റേയും പ്രതീകമാണ്. അതിന്റെ സ്വത്വം ഭഗവാന്‍ ശ്രീരാമനുമായി ബന്ധപ്പെട്ടിരിക്കുന്നു”- എന്നായിരുന്നു യോഗി പറഞ്ഞത്.

ഫൈസാബാദും അയോധ്യയും സരയൂ നദീ തീരത്തെ ഇരട്ടനഗരങ്ങളാണ്. രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നും അയോധ്യയിലെ വിമാനത്താവളത്തിന് രാമന്റെ പേരിടുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

പേര് മാറ്റങ്ങളില്‍ പ്രതിഷേധിക്കുന്നവരുടെ പേരുകള്‍ ഒന്നും രാവണന്‍ എന്നോ ദുര്യോധനന്‍ എന്നോ അല്ലല്ലോ എന്നുമായിരുന്നു യോഗിയുടെ ചോദ്യം. എന്തുകൊണ്ടാണ് ഇവരുടെ മാതാപിതാക്കള്‍ അത്തരത്തില്‍ പേരിടാതിരുന്നത്. ഈ രാജ്യത്ത് രാമനെന്ന പേരിന് വലിയ പ്രാധാന്യമുണ്ടെന്നുമായിരുന്നു യോഗി പറഞ്ഞത്.

We use cookies to give you the best possible experience. Learn more