ന്യൂദല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടിയുമായി ആന്ധ്രാപ്രദേശില്‍ സഖ്യം ചേരാനില്ലെന്ന് കോണ്‍ഗ്രസ്. ടി.ഡി.പിയുമായുള്ള സഖ്യം ദേശീയ രാഷ്ട്രീയത്തില്‍ മാത്രമായിരിക്കുമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
“ദേശീയ തലത്തില്‍ മാത്രമായിരിക്കും ടി.ഡി.പിയുമായുള്ള സഖ്യം. സംസ്ഥാനത്ത് ടി.ഡി.പിയുമായി കോണ്‍ഗ്രസിന് ബന്ധം ഉണ്ടാവില്ല. 175 അംസബ്ലി സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും”- ഉമ്മന്‍ചാണ്ടി പറഞ്ഞു.
Also Read ശബരിമല സംഘപരിവാറിന്റെ ഗെയിമാണ് അത് ഞാന്‍ കളിക്കുന്നില്ല – അരുന്ധതി റോയി/മനില സി മോഹന്‍, റിമ മാത്യു
നേരത്തെ തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി-കോണ്‍ഗ്രസ് സഖ്യം ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനോട് കനത്ത തോല്‍വി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക രാഷ്ട്രീയത്തില്‍ ഡി.ടി.പിയുമായുള്ള സഖ്യം വേണ്ടന്ന തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എസ്.പി-ബി.എസ്.പി സഖ്യം കോണ്‍ഗ്രസിന് പരിമിതമായ സീറ്റുകള്‍ മാത്രം നല്‍കിയതിനാലാണ് സംസ്ഥാനത്തെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനച്ചത്.
“പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെയും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രകീര്‍ത്തിച്ചു. പ്രിയങ്കയെ പോലുള്ള ബുദ്ധിമതിയായ ആര്‍ജവമുള്ള ഒരു നേതാവിനെ ദേശീയ രാഷ്ട്രീയത്തിന് ആവശ്യമുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന് രാജ്യം ആഗ്രഹിക്കുന്നുണ്ട്”- ഉമ്മന്‍ചാണ്ടി പറഞ്ഞു.