ന്യൂദല്‍ഹി: ചാനല്‍ ലോഞ്ച് ചെയ്ത് ഒരാഴ്ചക്കകം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി എന്നവകാശപ്പെട്ട് രംഗത്തെത്തിയ അര്‍ണബ് ഗോ സ്വാമിയുടെ റിപ്പബ്‌ളിക് ചാനലിന്റെ വ്യൂവര്‍ഷിപ്പ് പകുതിയായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒന്നിലധികം നമ്പറുകളില്‍ ചാനല്‍ പ്രക്ഷേപണം ചെയ്തായിരുന്നു ചാനല്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക്ക് വന്‍ കുതിച്ച് ചാട്ടം നടത്തിയിരുന്നത്.
Also read കത്രീനയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ആരാധികയോട് ഐ ലവ് യു പറഞ്ഞു; കൂടെ ചുംബനവും; രണ്‍ബീറിന്റെ ചെകിട്ടത്തടിച്ച് പ്രതികരിച്ച് കത്രീന; വീഡിയോ
ടൈംസ് നൗവില്‍ നിന്ന് രാജിവെച്ച് റിപ്പബ്ലിക്കുമായെത്തിയ അര്‍ണബ് എക്സ്ക്ലൂസീവുകളെന്നും സൂപ്പര്‍ എക്സ്ക്ലൂസീവുകളെന്ന പേരിലും നിരവധി വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നെങ്കിലും അവയൊന്നും തന്നെ രാജ്യത്ത് പ്രതീക്ഷിച്ച ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ചാനലിന്റെ പ്രഥമ റേറ്റിങ്ങ് പുറത്തു വന്നപ്പോള്‍ മറ്റു ചാനലുകളെ പിന്തള്ളി റിപ്പബ്ലിക്ക് മുന്നില്‍ എത്തിയിരുന്നു.
ഇത്ര പെട്ടന്ന് ഒരു ചാനലിനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും വ്യക്തമാക്കി അര്‍ണബും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നിലധികം നമ്പറുകളില്‍ ചാനല്‍ പ്രക്ഷേപണം ചെയ്താണ് റിപ്പബ്ലിക് വ്യൂവര്‍ഷിപ്പില്‍ മുന്നേറിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ “ടെലികോം റെഗുലേറ്ററി അതോറിറ്ററി ഓഫ് ഇന്ത്യ” ഇടപെടുകയും “ലോജിക്കല്‍ ചാനല്‍ നമ്പറു”കളുടെ എണ്ണത്തില്‍ കൃത്യത വരുത്തുകയും ചെയ്തത്. ഇതോടെ 2 മില്ല്യണായിരുന്നു റിപ്പബ്ലിക്ക് ചാനലിന്റെ വ്യൂവര്‍ഷിപ്പ് 1 മില്ല്യണായാണ് കുറഞ്ഞിരിക്കുന്നത്.
Dont miss 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത് രണ്ട് കര്‍ഷകര്‍; ആത്മഹത്യ മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍
മെയ് ആറിന് പ്രക്ഷേപണം ആരംഭിച്ച ചാനല്‍ ബാര്‍ക് റേറ്റിങ്ങില്‍ ( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ) ആദ്യ ആഴ്ച ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ 52 ശതനാമം വ്യൂവര്‍ഷിപ്പും ലഭിച്ചിരുന്നു. എന്നാല്‍ കണക്കില്‍ കൃത്രിമത്വം ഉണ്ടെന്ന വിമര്‍ശനം വന്നതിനെത്തുടര്‍ന്ന് എന്‍.ബി.എ (നാഷണല്‍ അസോസിയേഷന് ഓഫ് ബ്രോഡ്കാസ്റ്റേര്‍സ്) ഒന്നിലധികം നമ്പറുകളില്‍ ചാനല്‍ പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു.
ട്രായി ഒന്നിലധികം മ്പറുകളില്‍ നിന്ന് ചാനല്‍ നീക്കിയതോടെ റിപ്പബ്‌ളിക്കിന്റെ റേറ്റിങ്ങില്‍ വന്‍ ഇടിവ് ഉണ്ടായിരിക്കുകയാണെന്ന് ഇക്കോണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമുണ്ടായിരുന്നതിന്റെ നേര്‍പകുതിയാണ് നിലവില്‍ റിപ്പബ്‌ളിക്കിന്റെ വ്യൂവര്‍ഷിപ്പ്.