പൗരന്മാരുടെ വിവരങ്ങള്‍ തേടുന്നതില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 2016 ജനുവരി-ജൂണ്‍ കാലയളവില്‍ 38,951 അക്കൗണ്ടുകളെ കുറിച്ച് അറിയാന്‍ 23,854 അപേക്ഷകളാണ് അമേരിക്ക ഫേസ്ബുക്കിന് നല്‍കിയത്. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയത്.
ന്യൂദല്‍ഹി: 2016 ആരംഭിച്ച് ആറുമാസത്തിനിടെ 8290 യൂസര്‍മാരുടെ വിവരങ്ങള്‍ ഇന്ത്യ ഫേസ്ബുക്കില്‍ നിന്നും തേടിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഇത്തരത്തില്‍ 6324 അപേക്ഷകളാണ് ഫേസ്ബുക്കിന് ലഭിച്ചത്. ഫേസ്ബുക്കിന്റെ ഗവണ്‍മെന്റ് റിക്വസ്റ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പൗരന്മാരുടെ വിവരങ്ങള്‍ തേടുന്നതില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 2016 ജനുവരി-ജൂണ്‍ കാലയളവില്‍ 38,951 അക്കൗണ്ടുകളെ കുറിച്ച് അറിയാന്‍ 23,854 അപേക്ഷകളാണ് അമേരിക്ക ഫേസ്ബുക്കിന് നല്‍കിയത്. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയത്.
ഇന്ത്യ അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്നത് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2015 ജൂലൈ- ഡിസംബര്‍ സമയത്ത് 7018 പേരെ പറ്റി അന്വേഷിക്കാന്‍ 5561 അപേക്ഷകളാണ് ഇന്ത്യ നല്‍കിയിരുന്നത്. സര്‍ക്കാരിന് ചില വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Read more: അമ്മമാരുടെ ക്രിസ്മസ്
സര്‍ക്കാര്‍ ഏജന്‍സികള്‍ അക്കൗണ്ട് വിവരങ്ങള്‍ തേടുന്നത് ലോകവ്യാപകമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അപേക്ഷകള്‍ 46710ല്‍ നിന്ന് 59229 (27 ശതമാനം) ആയാണ് വര്‍ധിച്ചതെന്ന് ഫേസ്ബുക്ക് ഡെപ്യൂട്ടി ജനറല്‍ കൗണ്‍സില്‍ ക്രിസ് സോന്‍ഡര്‍ബി പറഞ്ഞു.
അക്കൗണ്ട് ഉടമസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുപോകാതെ സൂക്ഷിക്കാന്‍ ഫേസ്ബുക്ക് ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ ഏജന്‍സികളുടെ അപേക്ഷകളോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ക്രിസ് പറഞ്ഞു.