ജനഗണമന ഷൂട്ട് ചെയ്തത് ഇങ്ങനെയാണ്; ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്
Entertainment news
ജനഗണമന ഷൂട്ട് ചെയ്തത് ഇങ്ങനെയാണ്; ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 02, 12:47 pm
Thursday, 2nd June 2022, 6:17 pm

ജാതി രാഷ്ട്രീയം, വോട്ട് രാഷ്ടീയം, മുസ്ലിങ്ങള്‍ക്കെതിരായ അതിക്രമം, എന്നിങ്ങനെ സമകാലീന ഇന്ത്യയിലെ പ്രധാന സംഭവങ്ങളെല്ലാം പ്രതിപാദിച്ച് ചര്‍ച്ചയിലേക്ക് ഉയര്‍ന്ന ചിത്രമാണ് ജന ഗണ മന.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയിരുന്നത്.

ജനഗണമന നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനഗണമന സ്ട്രീമിങ്ങിനെ പറ്റിയുള്ള വിവരവും വീഡിയോക്ക് അടിക്കുറിപ്പായി താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Content Highlight : After the OTT Relase of the movie Jana Gana Mana Behind The Seen Video also Released