സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ കേരളത്തിനെതിരെ ലീഡുയര്‍ത്തി കര്‍ണാടക. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരള രാജീവ് പിള്ളയുടെ ബാറ്റിങ് മികവില്‍ 101 റണ്‍സാണ് നേടിയെടുത്തത്. 32 പന്തില്‍ 54 റണ്‍സാണ് രാജീവ് പിള്ള നേടിയത്. 19 റണ്‍സുമായി ഉണ്ണി മുകുന്ദനും രാജീവ് പിള്ളക്ക് പിന്തുണ നല്‍കി.
അര്‍ജുന്‍ നന്ദകുമാറായിരുന്നു രാജീവ് പിള്ളക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയത്. ആദ്യമൂന്ന് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മണിക്കുട്ടന്റെയും അര്‍ജുന്റേയും വിക്കറ്റുകള്‍ വീഴ്ത്താന്‍ കര്‍ണാടക ബുള്‍ഡേഴ്‌സിനായിരുന്നു. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രം എടുത്ത അര്‍ജുന്‍ നന്ദകുമാര്‍ ആദ്യം മടങ്ങിയത്. നാല് പന്തില്‍ നിന്ന് ഒരു റണ്‍സാണ് മണിക്കുട്ടന് നേടാനായത്. 10 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്തതിനുശേഷമാണ് ഉണ്ണി മുകുന്ദന്‍ ക്രീസില്‍ നിന്ന് മടങ്ങിയത്.
പിന്നീടിറങ്ങിയ സിദ്ധാര്‍ഥ് മേനോന്‍ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കെ ക്യാച്ച് നല്‍കി പുറത്തായി. ആറാമനായിറങ്ങിയ വിവേക് ഗോപന്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ രാജീവ് പിള്ളയും പുറത്തായിരുന്നു. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെയാണ് രാജീവ് പിള്ള 54 റണ്‍സ് എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയിരിക്കുന്നത്. 29 പന്തില്‍ 59 റണ്‍സ് നേടിയ പ്രദീപാണ് കര്‍ണാടകക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. കേരളത്തിനായി ജീന്‍ പോള്‍ ലാലും വിവേക് ഗോപനും രണ്ട് വിക്കറ്റ് നേടി.
Content Highlight: After the first innings in the Celebrity Cricket League, Karnataka took the lead against Kerala