| Tuesday, 4th June 2024, 9:26 am

ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 260 സീറ്റുകളില്‍ ലീഡ് ചെയ്ത് ഇന്ത്യാ മുന്നണി, എന്‍.ഡി.എക്ക് 250 മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോള്‍ രാജ്യത്താകെ 260 സീറ്റുകളുടെ ലീഡുമായി ഇന്ത്യാ മുന്നണി. അതേസമയം, 235 സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ട് നില്‍ക്കുന്നത്.

ഉത്തര്‍പ്രദേശിലാകെ 24 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും ലീഡ് ചെയ്യുന്നുണ്ട്.

ഒറ്റക്ക് മത്സരിക്കുന്ന ബി.എസ്.പിക്ക് യു.പിയില്‍ ഒരു സീറ്റിലും ലീഡില്ല. എന്‍.ഡി.എ 53 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കര്‍ണാകയിലും, തെലങ്കാനയിലും എന്‍.ഡി.എയാണ് ലീഡ് ചെയ്യുന്നത്.

Content Highlight: After the first hour, India Front leads in 260 seats, NDA has only 250 seats

We use cookies to give you the best possible experience. Learn more