തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ മീഡിയവണ്‍ ഓഫീസിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
Kerala News
തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ മീഡിയവണ്‍ ഓഫീസിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 11:09 pm

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിലെ മീഡിയവണ്‍ ആസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ഓഫീസിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പടക്കമെറിയുകയും സ്ഥാപനത്തിന്റെ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി. ആക്രമണം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

Content Highlight: After the election victory, BJP workers attacked the MediaOne office