പത്താന് സിനിമ രാജ്യത്ത് വലിയ ചര്‍ച്ച തന്നെയായിരിക്കുകയാണ്. ബേഷരം രംഗ് എന്ന പാട്ട് പുറത്ത് വന്നതിന് പിന്നാലെ സമാനതകളില്ലാത്ത സംഘപരിവാര്‍ ആക്രമണമാണ് ചിത്രത്തിനെതിരെ നടക്കുന്നത്. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി ബിക്കിനിയായിരുന്നു ഇവരുടെ പ്രശ്‌നം.
ചിത്രത്തിനെതിരായ അസഹിഷ്ണുത കഴിഞ്ഞ ദിവസം പരിധി വിട്ടിരുന്നു. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ കയറി പത്താന്‍ സിനിമയുടെ ഫ്‌ളക്‌സ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി തല്ലിത്തകര്‍ത്തിരുന്നു.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. മാളിനകത്ത് അതിക്രമിച്ച് കയറിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കട്ടൗട്ടുകള്‍ നിലത്ത് വലിച്ചിട്ട് ചവിട്ടുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിഷയത്തെ രാജ്യത്തെ തൊഴിലില്ലായ്മയോട് ചേര്‍ത്താണ് ട്വിറ്ററില്‍ ചിലര്‍ വിമര്‍ശിക്കുന്നത്. ഒരു പണിയുമില്ലാത്തവരാണ് ഇമ്മാതിരി അക്രമം കാണിക്കുന്നതാണ് ട്വിറ്ററില്‍ ചിലര്‍ പറയുന്നത്.
‘ഭാവിയില്‍ രാജ്യത്തെ സുരക്ഷിതമായി പ്രദര്‍ശിപ്പിക്കണമെങ്കില്‍ സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനൊപ്പം ബജ്‌റംഗ് ദളിന്റെ യു സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം, ഇവര്‍ക്ക് ആരെങ്കിലും എന്തെങ്കിലും പണി കൊടുക്കൂ, തൊഴിലില്ലായ്മയാണ് ഇത്തരം നശീകരണ പ്രവര്‍ത്തികളിലേക്ക് നയിക്കുന്നത്. കാരണം അവര്‍ക്ക് ഒരുപാട് ഫ്രീ ടൈമുണ്ട്,’ എന്നിങ്ങനെ പോകുന്നു ട്വിറ്റര്‍ പ്രതികരണങ്ങള്‍.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.
ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.
Content Highlight: After the Bajrang Dal attack in mall against pathaan, social media highlighted unemployment