2024 ഐ.പി.എല്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ഡിസംബര്‍ 19ന് ദുബായില്‍ വെച്ച് മിനി താരലേലം നടക്കാനിരിക്കുകയാണ്. നിലവില്‍ നിരവധി താരങ്ങളെ നിലനിര്‍ത്തുകയും ട്രേഡ് ചെയ്യുകയും റിലീസ് ചെയ്യുകയും ഉണ്ടായിരുന്നു. വരാനിരിക്കുന്ന സീസണിലെ ഏറ്റവും വലിയ ട്രേഡിങ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈയിലേക്ക് എത്തിച്ചതായിരുന്നു.
എന്നാല്‍ മുംബൈയില്‍ എത്തിച്ചതിനു ശേഷം ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടും നാടകീയമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. 19ന് നടക്കാനിരിക്കുന്ന താരലേലം കഴിഞ്ഞാലും ട്രേഡിങ് വിന്ഡോ തുറക്കും എന്നാണ് ഇപ്പോള്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ലേലം കഴിഞ്ഞും ഐ.പി.എല്‍ ട്രേഡിങ് വിന്‍ഡോ തുറക്കുന്നതിലൂടെ എല്ലാ ഫ്രാഞ്ചൈസുകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. താരങ്ങള്‍ക്കും ടീമുകള്‍ക്കും കോമ്പിനേഷന്‍ നടത്താനുള്ള അവസരമാണിത്.
ലേലം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് ട്രേഡിങ് വിന്‍ഡോ തുറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മെഗാ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പൂര്‍ണമായും വിന്‍ഡോ ക്ലോസ് ചെയ്യും. 2024 ഫെബ്രുവരിയാണ് ഇതിനുള്ള അവസാന സമയം.
താരലേല പട്ടികയില്‍ 333 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 214 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമുണ്ട്. 119 ഓവര്‍സീസ് താരങ്ങളാണ്. 215 അണ്‍ ക്യാപ്പ്ഡ് താരങ്ങളും 116 ക്യാപ്പ്ഡ് താരങ്ങളും രണ്ട് അസോസിയേറ്റഡ് നേഷന്‍ താരങ്ങളും പട്ടികയിലുണ്ട്.
നിലവില്‍ ഐ.പി.എല്‍ ടീമുകള്‍ക്ക് ബാക്കിയുള്ള തുകയും വിവരങ്ങളും. ടീം, ബാക്കിയുള്ള തുക എന്ന ക്രമത്തില്‍.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 23.25 കോടി
ചെന്നൈ സൂപ്പര്‍ കിങ്സ് – 31.4 കോടി
ഗുജറാത്ത് ടൈറ്റന്‍സ് – 23.15 കോടി
മുംബൈ ഇന്ത്യന്‍സ് – 15.25 കോടി
ലക്നൗ സൂപ്പര്‍ ജയിന്റ് – 13.15 കോടി
രാജസ്ഥാന്‍ റോയല്‍സ് 14.5 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 32.7 കോടി
പഞ്ചാബ് കിങ്സ് – 29.1 കോടി
ദല്‍ഹി ക്യാപിറ്റല്‍സ് – 28.95 കോടി
സണ്‍ റൈസേഴ്സ് ഹൈദരാബാദ് – 34 കോടി
Content Highlight: After the auction, the IPL trading window will open again