| Sunday, 29th October 2017, 10:25 am

'പരാജയം ഉറപ്പ്' മോദിയുടെ സമ്മേളനങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങി പോകുന്നത് അതിന്റെ സൂചനകളാണ്; ശിവസേനക്ക് പുറമേ ബി.ജെ.പിയെ തള്ളി നവ നിര്‍മ്മാണ്‍ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വരുന്ന ഗുജറാത്ത് തെരഞ്ഞെടപ്പില്‍ ബി.ജെ.പി പരാജയം എറ്റുവാങ്ങുമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെ. മോദിയുടെ വ്യക്തി പ്രഭാവം അവസാനിച്ചതിന്റെ സൂചനകളാണ് അദ്ദേഹത്തിന്റെ പൊതുസമ്മേളനങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതി വെച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇപ്പോഴത്തെ ഭരണകക്ഷി ഗുജറാത്തില്‍ തോല്‍ക്കുമെന്നാണ്, മോദിയുടെ പൊതുസമ്മേളനങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുമ്പൊന്നും സംഭവിക്കാത്തതാണിത്. ഇത് വരാന്‍ പോകുന്ന തെരഞ്ഞടുപ്പിന്റെ പരാജയത്തെ കുറിച്ച് തരുന്ന സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതിന്റെ അമ്പത് ശതമാനം ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്കാണ്, രാഹുലിനെ കളിയാക്കി തെറ്റായ ചിത്രം ഉണ്ടാക്കിയെടുക്കുകയായിരുന്നു. മാത്രവുമല്ല “മോദിയെ അന്ന് രാഹുല്‍ പരിഹസിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബിജെപിക്ക് അനുകൂലമായി തിരിഞ്ഞു.”


Also Read രണ്ട് തോണിയില്‍ കയറിയുള്ള ഈ പോക്ക് നടക്കില്ല; മോദിയെ വിമര്‍ശിച്ച ശിവസേനക്കെതിരെ ഫട്‌നാവീസ്


ബാക്കിയുള്ളതില്‍ 15 ശതമാനം സമൂഹമാധ്യമങ്ങള്‍ വഴിയും ബി.ജെ.പി- ആര്‍.എസ്.എസ് സംഘടനകളിലെ പ്രവര്‍ത്തകരുടെ മിടുക്ക് കൊണ്ട് 10-20 ശതമാനവും ക്രെഡിറ്റ് ആണ് ഉള്ളത് ബാക്കിയുള്ള ശതമാനം മാത്രമാണ് മോദിയുടെ വ്യക്തി പ്രഭാവം ഇപ്പോള്‍ അതും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തെ പരസ്യമായി തള്ളിക്കളഞ്ഞ് ശിവസേനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശിവസേന എം.പി സജ്ഞയ് റൗട്ട് ആയിരുന്നു പ്രസ്താവനയുമായി രംഗത്തെത്തിയത്.

“കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ “പപ്പു”വെന്ന് വിളിക്കുന്നത് തെറ്റാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ തരംഗം മങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം ജനങ്ങള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി വലിയ വെല്ലുവിളി നേരിടാന്‍ പോകുകയാണ്.” എന്നായിരുന്നു റൗട്ടിന്റെ പ്രസ്താവന.

We use cookies to give you the best possible experience. Learn more