മുംബൈ: കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹക്ക് പിന്നാലെ പാക്കിസ്ഥാന്റെ മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ച് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് മജീദ് മേമന്‍. സ്വാതന്ത്ര്യ സമരത്തില്‍ മുഹമ്മദ് അലി ജിന്നക്ക് വലിയ പങ്കാളിത്തം ഉണ്ടെന്നായിരുന്നുവെന്നും ഒപ്പം ബി.ജെ.പി ദേശീയാധ്യക്ഷന്‍ സിന്‍ഹയെ രാജ്യദ്രോഹി എന്ന് വിളിച്ചത് ജിന്ന ഒരു മുസ്‌ലീമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘അമിത്ഷാ മനസിലാക്കേണ്ടത് ഇന്നലെവരെ ശത്രുഘ്‌നന്‍ സിന്‍ഹ അവരുടെ കൂടെയായിരുന്നു എന്നതാണ്. അദ്ദേഹം രാജ്യദ്രോഹപരമായി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അവരുടെ പഠപ്പിക്കലിന്റെ ഫലമാണ്,’ മേമന്‍ എ.എന്‍.ഐ യോട് പറഞ്ഞു.
ജിന്നക്ക് സ്വാതന്ത്രസമരത്തില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം ഒരു മുസ്‌ലീമായതിനാല്‍ മാത്രമാണ് നിങ്ങള്‍ അക്രമിക്കുന്നതും ശത്രുഘന്‍ സിന്‍ഹയെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്നും മേമന്‍ പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ മഹാത്മ ഗാന്ധിക്കും സര്‍ദാര്‍ വല്ലഭായ് പട്ടേലിനും ജവഹര്‍ലാല്‍ നെഹ്റുവിനും മുഹമ്മദ് അലിജിന്നക്കും വലിയ പങ്കുണ്ടെന്നായിരുന്നു ശത്രുഘ്ന്‍ സിന്‍ഹയുടെ പ്രസ്താവന
‘മഹാത്മഗാന്ധി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വരെയും മുഹമ്മദ്അലി ജിന്ന മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവരെയും കോണ്‍ഗ്രസ് കുടുംബത്തിന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിലും തുടര്‍ന്ന് രാജ്യത്തിന്റെ വികസനത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ‘ശത്രുഘ്ന്‍ സിന്‍ഹ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു സിന്‍ഹയുടെ പരാമര്‍ശം.