| Tuesday, 19th June 2018, 4:20 pm

കാശ്മീരിനെ നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നു; പരിഹാസവുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനെ പരിഹസിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നിട്ട് എന്ത് സംഭവിച്ചെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.

ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറുന്ന കാര്യം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചത്.


Also Read “വൈദ്യുതി മോഷ്ടിച്ച എത്ര മുസ്‌ലീങ്ങള്‍ക്കെതിരെ കേസെടുത്തു: കണക്ക് തന്നില്ലെങ്കില്‍ വിവരമറിയും”; എഞ്ചിനീയറെ ഭീഷണിപ്പെടുത്തുന്ന യു.പി ബി.ജെ.പി എം.എല്‍.എയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്


രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. നേരത്തെ പി.ഡി.പിയുമായി സഖ്യത്തിലെത്തുന്ന വേളയിലും ബി.ജെ.പി ഇതു തന്നെയാണ് പറഞ്ഞിരുന്നത്.

ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം തുടരുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് പറഞ്ഞാണ് രാം മാധവ് തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി യോഗം ചേര്‍ന്ന ശേഷമായിരുന്നു പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.

റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more