| Thursday, 22nd March 2012, 10:01 am

ദാരിദ്ര്യം:കാണ്ഡമാല്‍ കലാപത്തിന്റെ ഇരകള്‍ ശരീരം വില്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്ഡമാല്‍‍: ദാരിദ്ര്യം ഒറീസയിലെ കാണ്ഡമാല്‍ ജില്ലയിലെ പെണ്‍കുട്ടികളെ വേശ്യവൃത്തിയിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഹരി ഷങ്കര്‍ റൗട്ട്. വേശ്യാകളാവേണ്ടി വന്ന കന്തമാനിലെ പെണ്‍കുട്ടികളെ ഹൈദരാബാദില്‍ നിന്നും, ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2008ല്‍ വര്‍ഗീയ കലാപമുണ്ടായ പ്രദേശമാണിത്.

” നൂറുകണക്കിന് കുടുംബങ്ങളെ കലാപം വഴിയാധാരമാക്കി. ഇത് ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. നിരവധി കുടുംബങ്ങളാണ് ഇവിടെ തകര്‍ന്നത്. ഇവിടുത്ത സാമൂഹ്യ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടുതന്നെ ഹിംസ തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു.” കന്തമാലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഹരി ഷങ്കര്‍ റൗട്ട് പറഞ്ഞു.

” കടുത്ത ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടാന്‍ ഇവിടെയുള്ള നിരവധി യുവതികള്‍ വേശ്യാവൃത്തിയിലേക്ക് തിരിയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും സ്ഥിതി ഇതാണ്. ഈ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇതെല്ലാം അറിയാമായിരുന്നിട്ടും അവര്‍ തടയാന്‍ കഴിയുന്നില്ലെന്നതാണ് മറ്റൊരു ദുരന്തം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൗണ്ടിന്റെ അഭിപ്രായത്തില്‍ 15-30നും ഇടയിലുള്ള പെണ്‍കുട്ടികളാണ് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതില്‍ ഭൂരിപക്ഷവും. 45 ദിവസത്തേക്ക് 8,000 മുതല്‍ 20,000 രൂപവരെയാണ് ഏജന്റുമാര്‍ ഇവര്‍ക്ക് നല്‍കുന്നത്. ദാരിദ്ര്യം കാരണം ബന്ധുക്കള്‍ക്ക് ഇവരെ പിന്‍തിരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറിസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് കാണ്ഡമാല്‍. 2008 ആഗസ്റ്റില്‍ വി.എച്ച്.പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും നാല് സഹായികളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഇവിടെ 38 ആളുകള്‍ കൊല്ലപ്പെടുകയും അക്രമികള്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് 25,000 ക്രിസ്ത്യാനികള്‍ക്ക് നാടുവിടേണ്ടിയും വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more