| Monday, 25th September 2017, 10:04 am

ആശ്വാസം; വേദങ്ങള്‍ക്ക് ക്രഡിറ്റ് കൊടുക്കാതെ ഇന്ത്യയിലെ ഐ.ഐ.ടികള്‍ക്കും ഐ.ഐ.എമ്മുകളേയും കുറിച്ച് പറഞ്ഞല്ലോ; സുഷ്മ സ്വരാജിന്റെ യു.എന്‍ പ്രസംഗത്തില്‍ രാമചന്ദ്രഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനെതിരെ ആഞ്ഞടിച്ചുകൊണ്ട് കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെ ഐ.ഐ.ടികളെ കുറിച്ചും ഐ.ഐ.എമ്മുകളെ കുറിച്ചും നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

സുഷ്മ ജീ, ഐ.ഐ.ടികളും ഐ.ഐ.എമ്മും സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണത്തേയും പാരമ്പര്യത്തേയും ഒടുവില്‍ അംഗീകരിച്ചതിന് നന്ദി എന്നായിരുന്നു രാഹുല്‍ കുറിച്ചത്. ഇതിന് പിന്നാലെസുഷ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ.

ഇന്ത്യയിലെ ഐ.ഐ.ടികളെ കുറിച്ചും ഐ.ഐ.എമ്മുകളെ കുറിച്ചും ലോകത്തോട് വിളിച്ചുപറയുന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇതിന്റെയൊന്നും ക്രഡിറ്റ് വേദങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നതാണ് വലിയ കാര്യമെന്നും രാമചന്ദ്രഗുഹ പറയുന്നു.


Dont Miss ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മരുമകനില്‍ നിന്നും കണ്ടെടുത്തത് 650 കോടിയെന്ന് ആദായ നികുതി വകുപ്പ്


കഴിഞ്ഞ ദിവസം മോദി മന്ത്രിസഭയിലെ സത്യപാല്‍ സിങ് റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുംമുന്‍പ് അത് കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്നും അക്കാര്യം അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാമചന്ദ്രഗുഹയുടെ മറുപടി.

പൗരണാണിക കാലഘട്ടത്തില്‍ പോലും ജനിതകശാസ്ത്രം ഉണ്ടായിരുന്നെന്നും മഹാഭാരതത്തിലെ കര്‍ണന്റെ ജനനം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കൂടിയായിരുന്നില്ലെന്നും 2014 ല്‍ നരേന്ദ്ര മോദി തന്നെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വേദങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് കൂടിയുള്ള ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു രാമചന്ദ്രഗുഹ നിലപാട് വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more