‘പുഷ്പ’ യുടെ വമ്പന്‍ വിജയത്തോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. തെലുങ്കിന് പുറമേ മലയാളവും തമിഴും ഉള്‍പ്പെടെ 5 ഭാഷകളില്‍ റിലീസ് ചെയ്ത് ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു.
പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ചിത്രത്തിനായി സംവിധായകന്‍ അറ്റ്‌ലിയുമായി ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ ചിത്രത്തിനായി ലൈക്ക പ്രൊഡക്ഷന്‍സ് 100 കോടി അല്ലുവിന് പ്രതിഫലമായി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതുവരെ അന്തിമ തീരുമാനത്തിയിട്ടില്ല.
ഇതുവരെ പേരിടാത്ത ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. വിജയുടെ കത്തി, രജനികാന്തിന്റെ എന്തിരന്‍ 2.0 ഉള്‍പ്പെടെയുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച പ്രഡക്ഷന്‍ ഹൗസാണ് ലൈക്ക.
നിലവില്‍ ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ലയണ്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അറ്റ്‌ലി. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമാണ് നിലവില്‍ അല്ലു അര്‍ജുന്‍. പുഷ്പ- ദി റൂള്‍ ആണ് ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു അല്ലു അര്‍ജുന്‍ ചിത്രം. വേണു ശ്രീരാമിനൊപ്പമുള്ള ഐക്കണ്‍, കൊരട്ടശാല ശിവക്കൊപ്പമുള്ള റിവഞ്ച് ഡ്രാമ എന്നിവയാണ് മറ്റ് പ്രൊജക്ടുകള്‍.
എ.ആര്‍. മുരുഗദാസ്, പ്രശാന്ത് നീലു, ബൊയാപ്പതി ശ്രീനു എന്നീ സംവിധായകര്‍ക്കൊപ്പവും അല്ലു അര്‍ജുന്‍ ഒന്നിക്കുമെന്ന റിപ്പോര്‍ട്ടുകല്‍ പുറത്തു വന്നിരുന്നു.
പുഷ്പക്കായി 400 കോടിയുടെ ഓഫര്‍ നിര്‍മാതാക്കള്‍ നിരസിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫറാണ് സിനിമയുടെ നിര്‍മാതാക്കള്‍ നിരസിച്ചത്.
ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണകമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാല്‍ ഈ വമ്പന് ഓഫറും സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.