നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ പ്രേമികൾ. മരണത്തിന് മണിക്കൂറുകൾ മുൻപേ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ചില വാചകങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജിം മോറിസന്റെയും ജോർജ് കാർലിന്റെയും വാചകങ്ങളും ഒരു പ്രശ്നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾ ചികിത്സിക്കുമ്പോൾ ഫാർമസിയെ ആശ്രയിക്കാൻ തുടങ്ങുമെന്നും ജീവിതം ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ച് ഉള്ളതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
എനിക്ക് തോന്നുന്നു കലയിൽ, പ്രത്യേകിച്ച് സിനിമകളിൽ, ആളുകൾ അവരുടെ സ്വന്തം അസ്തിത്വം നിലനിർത്താൻ ശ്രമിക്കുന്നു ( I think in art, but especially in films, people are trying to confirm their own existences ) എന്ന ജിം മോറിസന്റെ വാചകമാണ് അദ്ദേഹം പങ്കുവെച്ചത്.
ദീർഘകാലമായി ചെറിയ അളവില് ഉമിനീര് വിഴുങ്ങിയതാണ് മരണത്തിന് കാരണമാകുന്നത് (Death is caused by swallowing small amounts of saliva over a long period of time ) എന്ന ജോർജ് കാർലിന്റെ വാചകവും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.
ചില ആളുകൾ വളരെയധികം കരുതൽ കാണിക്കുന്നു, എനിക്ക് തോന്നുന്നു അതാണ് സ്നേഹമെന്നും ( Some people care too much. I think it’s called love ― A.A. Milne, Winnie-the-Pooh) എന്ന പോസ്റ്റും അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കാണാവുന്നതാണ്.
ഇത് കൂടാതെ ഒരു പ്രശ്നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ ലക്ഷണങ്ങൾ ചികിത്സിക്കുമ്പോൾ ഫാർമസിയെ ആശ്രയിക്കാൻ തുടങ്ങും, ജീവിതം ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ചുള്ളതാണ് എന്നീ വാചകങ്ങളും പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഈ പോസ്റ്റുകൾക്ക് താഴെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം ഒരുപാട് പേര് രേഖപെടുത്തുന്നുണ്ട്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് പോത്തൻ തകര, ലോറി, ചാമരം എന്നീ ക്ലാസിക്കുകൾ അടക്കം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
Content Highlight: After Pratap Pothens’s death his face book posts goes viral