ലഖ്നൗ : ഹരിദ്വാറില്‍ നടന്ന മതപരമായ ചടങ്ങില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്.
സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ ആണ് പൊലീസ് കേസ് എടുത്തത്.
പരിപാടിക്കിടെ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഡിസംബര്‍ 17 മുതല്‍ 20വരെയാണ് പരിപാടി നടന്നത്. എന്നാല്‍ പൊലീസ് സംഭവത്തില്‍ കേസ് എടുക്കാന്‍ തയ്യാറായിരുന്നില്ല.
സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുക്കുന്നത്. നിലവില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്.
പരാതി ഒന്നും ലഭിക്കാത്തതിനാല്‍ എഫ്.ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
Content Highlights: After Outrage, Police File Case On Haridwar Hate Speech. One Person Named