കഴിഞ്ഞ ജൂണ്‍ 12നാണ് മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ 5 ഒ.ടി.ടി റിലീസ് ചെയ്തത്. റിലീസ് സമയത്ത് തന്നെ വിമര്‍ശനങ്ങള്‍ ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ഒ.ടി.ടി റിലീസോടെ സി.ബി.ഐ വീണ്ടും ചര്‍ച്ചകളിലുയരുകയാണ്.
എന്‍ഗേജിങ്ങല്ലാത്ത തിരക്കഥയും സംവിധാനവും അഭിനയത്തിലെ പാളിച്ചകളുമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. പതിവ് പോലെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ചിത്രം കാണുമ്പോള്‍ ഉറങ്ങിപ്പോകുന്നതും രണ്‍ജി പണിക്കറുടെയും പിഷാരടിയുടെയും എയര്‍ പിടുത്തവും സൗബിന്റെ സ്ലാങ്ങുമൊക്കെയാണ് ട്രോളിന്റെ മുഖ്യവിഷയങ്ങള്‍. മറ്റ് ചിത്രങ്ങളിലേത് പോലെ സി.ബി.ഐ ട്രോളുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മെയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മുകേഷ്, സായ്കുമാര്‍, ജഗതി, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് സി.ബി.ഐ ചിത്രത്തില്‍ എത്തിയത്.
ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ്. സ്വര്‍ഗചിത്രയാണ് നിര്‍മാണം.
Content Highlight: after ott release cbi 5 the brain trolls became viral