കൊച്ചി:ഒ.ടി.ടി. റിലീസിന് പിന്നാലെ മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനവേഷത്തില്‍ എത്തിയ ചതുര്‍മുഖം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയത്.
41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്സ് വിറ്റത്. ചിത്രം ഈ മാസം 9 നാണ് സീ 5 ല്‍ ഒ.ടി.ടി. ആയി റിലീസ് ചെയ്തത്. ഇതിനിടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്കും ചിത്രം മത്സരിക്കുന്നുണ്ട്.
സൗത്ത് കൊറിയയിലെ ചുഞ്ചിയോണ്‍ ഫിലിം വെസ്റ്റിവല്‍, Méliès International Festivals Federation (MIFF) എന്നിവയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
After OTT, Chaturmukham goes to Telugu; rights acquired for a record amount; Revealed by Manju Warrier