| Wednesday, 16th May 2018, 10:54 am

വോട്ടിങ് യന്ത്രത്തിലെ തകരാറ്: വിജയി ബി.ജെ.പി നേതാവ് ഷെട്ടാര്‍ തന്നെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ ജഗദീഷ് ഷെട്ടാറിന്റെ ഫലം ആദ്യം തടഞ്ഞുവെച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ ഷെട്ടാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. ഹൂബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണ് വോട്ടിങ് എണ്ണത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഷെട്ടാര്‍ 25354 വോട്ടിനാണ് വിജയിച്ചത്. എന്നാല്‍ സൂക്ഷ്മപരിശോധനയിലാണ് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് കണ്ടെത്തിയത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ 207 വോട്ടുകള്‍ കൂടുതലായിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു ഫലം തടഞ്ഞത്.


Also Read: ഗോമാതയെന്നും ഭാരത് മാതാ എന്നും മാത്രം പറഞ്ഞു ശീലിച്ച സംഘഭക്തര്‍ ഇപ്പോള്‍ പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങിയ വാക്കുകള്‍ കൂടി ഉപയോഗിക്കുന്നു; പരിഹാസവുമായി സഞ്ജീവ് ഭട്ട്


എന്നാല്‍, ഈ 207 വോട്ടുകള്‍ ഒഴിവാക്കിയാലും ഷെട്ടാറിന് 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫലപ്രഖ്യാപനം. “ഇ.വി.എമ്മിലെ വോട്ടുകളുടെ എണ്ണത്തിലും വിവിപാറ്റ് പേപ്പര്‍ സ്ലിപ്പിലെ വോട്ടുകളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ടെങ്കില്‍ പേപ്പര്‍ സ്ലിപ്പിലെ ഫലമാണ് അന്തിമ വിധിക്കായി പരിഗണിക്കുക. ഹൂബ്ലി ധാര്‍വാഡ് മണ്ഡലത്തില്‍ 20000ല്‍ കൂടുതല്‍ ഭൂരിപക്ഷമാണുള്ളത്. പോളിങ് സ്റ്റേഷന്‍ നമ്പര്‍ 135 എയില്‍ 459 വോട്ടുകളുടെ വ്യത്യാസം മാത്രവും. അതിനാല്‍, 56 ഡി (ബി) നിയമമനുസരിച്ച് കൃത്യമായ പരിശോധനക്ക ശേഷം ജഗദീഷ് ഷെട്ടാര്‍ വിജയിയായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കുന്നു”, തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്ഥാവനയില്‍ പറയുന്നു.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.


Watch DoolNews :

We use cookies to give you the best possible experience. Learn more