Entertainment news
മിന്നൽ മുരളിക്ക് ശേഷം ഒരാളുടെ 22 മിസ്സ്ഡ് കോൾ; അയാൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ നമ്പർ ബ്ലോക്ക് ചെയ്തു: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 12, 04:48 am
Tuesday, 12th March 2024, 10:18 am

മിന്നൽ മുരളിയുടെ ആദ്യ സ്ക്രീനിങ് കഴിഞ്ഞപ്പോൾ ബേസിലിന് വന്ന ഒരു ഫോൺ കോളിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ആദ്യ സ്ക്രീനിങ് കഴിഞ്ഞു നിൽകുമ്പോൾ ബേസിലിന്റെ കുടുംബത്തിലുള്ള ആരോ നിരന്തരമായി വിളിച്ചിരുന്നെന്ന് ദിലീഷ് പറഞ്ഞു.

ആദ്യ സ്ക്രീനിങ് കഴിഞ്ഞ് ബേസിൽ നല്ല ടെൻഷനിൽ നിൽക്കുമ്പോഴാണ് ഇത്രയും കോളുകൾ വരുന്നതെന്നും ദിലീഷ് പറയുന്നുണ്ട്. 22 മിസ്സ്ഡ് കോൾ ആയിട്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നപ്പോൾ ബേസിൽ ഫോൺ എടുത്തെന്നും അപ്പോൾ എന്ത് പടമാണ് ചെയ്തു വെച്ചിരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞതെന്നും ദിലീഷ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിന്നൽ മുരളി റിലീസ് ആയി ഫസ്റ്റ് സ്ക്രീനിങ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് പുള്ളിയുടെ റിലേറ്റിവോ ആരോ ഒന്ന് ദുബായിൽ നിന്ന് റെഗുലർ ആയിട്ട് വിളിച്ചു കൊണ്ടിരിക്കുന്നു. ആദ്യ സ്ക്രീനിങ് കഴിഞ്ഞിട്ട് ബേസിലാണെങ്കിൽ ഭയങ്കര ടെൻഷൻ അടിച്ച് നിൽക്കുകയാണ്.

പലപ്രാവശ്യം കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നു. 22 മിസ്സ്ഡ് കോൾ ആയിട്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നപ്പോൾ ഫോൺ എടുത്തു. എന്നിട്ട് എന്താ ചേട്ടാ എന്ന് ചോദിച്ചപ്പോൾ എന്ത് പടമാണ് ചെയ്തു വെച്ചിരിക്കുന്നത് എന്ന് ചോദിച്ചു,’ ദിലീഷ് പോത്തൻ പറഞ്ഞു.

അപ്പോൾ തന്നെ കോൾ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്‌തെന്ന് ബേസിൽ ഈ സമയം കൂട്ടിച്ചേർത്തു. ‘അപ്പോൾ തന്നെ കട്ട് ചെയ്ത് ബ്ലോക്കും ചെയ്തു. കട്ട് ചെയ്ത് കഴിഞ്ഞാൽ ഇത്തിരിയെങ്കിലും മര്യാദ വേണ്ടേ. റിലീസിന്റെ അന്നാണ്. എത്രയോ മിസ്കോൾ കണ്ടപ്പോൾ എടുത്തതാണ്. എന്താ ചേട്ടാ, പറയു, എന്തെങ്കിലും പ്രശ്നമുണ്ടോ, കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു. ഇല്ല എന്ത് പടമാണിത്, എനിക്കത്ര വർക്കായില്ല എന്ന് പറഞ്ഞു. ചുമ്മാ ഇരി മേലാൽ എന്നെ വിളിക്കരുത് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു,’ ബേസിൽ ജോസഫ് പറഞ്ഞു.

Content Highlight:  After minnal murali a person called to basil 22 times